തിരുവനന്തപുരം: ക്രൈസ്തവർ ദുക്റാന തിരുനാൾ ആയി ആചരിക്കുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് പൊതുമരാമത്ത് വകുപ്പിൽ പ്രവൃത്തിദിനമാക്കിയതിൽ വ്യാപക പ്രതിഷേധം.
ഫയൽതീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി പ്രകാരം വകുപ്പിൽ ഫയലുകളും തപാലുകളും തീർപ്പാക്കുന്നതിനായി വകുപ്പിലെ എല്ലാ ജീവനക്കാരും ഞായറാഴ്ചയായ ജൂലൈ മൂന്നിന് ഓഫീസിൽ ഹാജരാകണമെന്നാണ് ഭരണവിഭാഗം ചീഫ് എൻജിനിയർ നിർദേശിച്ചിരിക്കുന്നത്.
ക്രൈസ്തവരായ ജീവനക്കാർക്കു ദേവാലയത്തിൽ പോകുന്നതിനോ ആരാധനയിൽ സംബന്ധിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്.
നേരത്തെ കീം പരീക്ഷ ജൂലൈ മൂന്നിനു നിശ്ചയിച്ചെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അടുത്ത ദിവസത്തേക്കു മാറ്റിയിരുന്നു.