കൊച്ചി: വിദേശത്തുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവുമോയെന്ന നിയമപ്രശ്നത്തില്‍ ഉത്തരം തേടി സിംഗിള്‍ ബെഞ്ച് റഫര്‍ ചെയ്ത ഹര്‍ജി ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് 15 ലേക്കുമാറ്റി.
പത്തനംതിട്ട കോയിപ്പുറം പോലീസ് സ്റ്റേഷനിലെ പോക്സോ കേസില്‍ പ്രതിയായ യുവതി കുവൈറ്റില്‍ നിന്നു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.