കോഴിക്കോട്: പാസ്വേഡ് ചോര്‍ത്തി കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്കിയ തട്ടിപ്പ് സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു.
വന്‍തുകയുടെ കൈക്കൂലിയും അഴിമതിയും നടന്ന കേസിന്റെ വ്യാപ്തി ആഴത്തിലുള്ളതായതിനാല്‍ ലോക്കല്‍ പോലീസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനാണു സാധ്യത. സൈബര്‍ സംഘത്തെ ഉള്‍പ്പെടുത്തിയുള്ള വിദഗ്ധാന്വേഷണം വേണമെന്ന് കോര്‍പറേഷനിലെ ആഭ്യന്തര അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനുള്ള നീക്കം.
ഫറോക്ക് അസി.കമ്മീഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണു നിലവില്‍ അന്വേഷണം നടത്തുന്നത്. ആറംഗങ്ങളാണു തുടക്കത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. എന്നാല്‍, ഫറോക്ക് അസി. കമ്മീഷണര്‍ക്ക് അടിയന്തരമായി അന്വേഷണം നടത്തേണ്ട ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ ഒന്നില്‍ മാത്രമാണ് അന്വേഷണംനടക്കുന്നത്. അതില്‍തന്നെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം റിമാന്‍ഡിലാണ്. ഇനി ബാക്കിയുള്ള അഞ്ച് കേസുകളില്‍കൂടി അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പ്രതികളുടെ എണ്ണം അമ്പതിനോട് അടുക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.
ഇത്രയും പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളതും ഗൗരവമേറിയതുമായ കേസാണിത്. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് അന്വേഷണമാണ് നല്ലതെന്ന് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അഭിപ്രായമുണ്ട്.