കണ്ണൂർ: എണ്ണ-പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും.
കണ്ണൂർ ചാലാട് പടന്നപ്പാലം കൃപയിൽ കെ. സഞ്ജു ഫ്രാൻസിസ് (38) ആണ് മരിച്ചത്. ഒഎൻജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11.45ന് ജൂഹുവിലെ ഹെലിപാഡിൽനിന്ന് എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.
പടന്നപ്പാലത്തെ പരേതനായ സണ്ണി ഫ്രാൻസിസ്- മേരി അംബിക ദമ്പതികളുടെ മകനാണ്. മൃതദേഹം മുംബൈയിലെ നാനാവതി ആശുപത്രി മോർച്ചറിയിലാണ്. നാട്ടിലെത്തിച്ച് സംസ്കരിക്കും. അമ്മയും സഹോദരനും മുംബൈയിലേക്കു പുറപ്പെട്ടു. സഹോദരൻ: ഡിക്സൺ ഫ്രാൻസിസ്.