തിരുവനന്തപുരം: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഉദയ്പുരിൽ അരങ്ങേറിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽനിന്നു തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നു.
നാടു നേരിടുന്ന വലിയ വെല്ലുവിളി വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണെന്ന താക്കീതു വീണ്ടും നൽകുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നുവെന്ന യാഥാർഥ്യത്തിലേക്ക് ഇതു വിരൽ ചൂണ്ടുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.