തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.
കേരളത്തിലെ മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ വലിയ ആശങ്കയിൽ ആണ്. കൃഷിയും കർഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടി ആണ്.
വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ വ്യവസ്ഥകൾ ഉള്ള നമ്മുടെ നാട്ടിൽ കൃഷിഭൂമികൾ തരിശാകുന്നതും കർഷകർ കുടിയോഴിപ്പിക്കപ്പെടുന്നതും ഖേദകരമാണ്.
കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്നാട്ടിൽ കൃഷിയും കർഷകരും മുൻഗണനയോടെ സംരക്ഷിക്കപ്പെടുമ്പോൾ ഇവിടെ മലയോര കർഷകരുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും കർദിനാൾ പറഞ്ഞു.