തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടിയ സാഹചര്യത്തിൽ ഏജൻസികളുടെ തുടരന്വേഷണത്തിന്റെ പ്രധാന്യവും പ്രസക്തിയും വർധിച്ചെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
മുഖ്യമന്ത്രിക്കെതിരേ തുടരന്വേഷണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് സെക്രട്ടേറിയറ്റ് പടിക്കലും മറ്റിടങ്ങളിൽ ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. മലപ്പുറത്തും വയനാട്ടിലും രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയുള്ളതിനാൽ നാലിനു മലപ്പുറത്തും വയനാട്ടിൽ മറ്റൊരു ദിവസവും മാർച്ച് നടത്തും.
യുഡിഎഫ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. സെക്രട്ടേറിയറ്റ് മാർച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.