തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എടുത്ത ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി.സി. ജോർജിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് നാളെ തിരുവനന്തപുരത്തു ഹാജരാകാൻ നിർദേശിച്ചു ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകും. ആരോപണവുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടത്തി സംസ്ഥാനത്തു കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി കെ.ടി. ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം.
ക്രൈം നന്ദകുമാർ, സ്വപ്ന സുരേഷ് എന്നിവരുമായി ചേർന്ന് ഗൂഢാലോചന പി.സി. ജോർജ് നടത്തിയെന്നാണ് പരാതി.