കൊച്ചി: പത്തനംതിട്ട ജില്ലയിലെ പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കേന്ദ്രസേനയുടെ സംരക്ഷണം തേടി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് ഉള്‍പ്പെടെ ഏഴംഗങ്ങള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റേയും തെരഞ്ഞെടുപ്പു കമ്മീഷന്റേയും നിലപാടു തേടി. ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സൗമ്യ വിജയനും പഞ്ചായത്തംഗങ്ങളായ ജൂലി കെ. വര്‍ഗീസ്, വിനീത് കുമാര്‍, ജോളി ജോണ്‍, റിന്‍സി തോമസ്, കെ.വി. രശ്മിമോള്, കെ.കെ. നാരായണന് എന്നിവരും ചേര്‍ന്നു നല്കിയ ഹര്‍ജി ജസ്റ്റീസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്.
13 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിന് അഞ്ചംഗങ്ങളും സിപിഎമ്മിന് മൂന്നംഗങ്ങളുമാണുള്ളത്. ബാക്കി അഞ്ചംഗങ്ങള്‍ സ്വതന്ത്രരാണ്. വനിതാ സംവരണമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു കോണ്‍ഗ്രസ് പിന്തുണയോടെയാണ് സ്വതന്ത്രയായ സൗമ്യ വിജയന് തെരഞ്ഞെടുക്കപ്പെട്ടത്.
സൗമ്യയ്ക്കെതിരേ ഇടതു അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജൂണ്‍ 22 നു ചര്‍ച്ചയ്ക്കെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ക്വാറം തികയാത്തതിനാല്‍ നടന്നില്ല. അവിശ്വാസ പ്രമേയം പാസാക്കാനാകാതെ വന്നതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രസിഡന്റിനെ ആക്രമിച്ചെന്നും ഇവരുടെയാളുകള് പഞ്ചായത്തിന്റെ വാഹനം തകര്‍ത്തെന്നും ഹര്‍ജിയില്‍ പറയുന്നു.
പോലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയതെന്നും ആരോപിക്കുന്നു. കൂറുമാറിയ വൈസ് പ്രസിഡന്റിനെതിരേ ഹര്‍ജിക്കാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജൂലൈ ഏഴിന് ചര്‍ച്ചക്കെടുക്കും.
ഈ സാഹചര്യത്തില്‍ പ്രതിപക്ഷാംഗങ്ങളും അവരുടെ ആളുകളും ചേര്‍ന്ന് തങ്ങളെ ആക്രമിക്കാനിടയുണ്ടെന്നും യോഗത്തില്‍ എത്തുന്നതു തടയുമെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര സേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.