തിരുവനന്തപുരം: ഷൊർണൂർ-തൃശൂർ, തൃശൂർ-കോഴിക്കോട് പ്രതിദിന അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
ഷൊർണൂർ-തൃശൂർ(06497) ട്രെയിൻ ജൂലൈ 25 മുതൽ ഉച്ചയ്ക്ക് 12 നു ഷൊർണൂർ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ എത്തിച്ചേരും. തൃശൂർ-കോഴിക്കോട് (06495) വൈകുന്നേരം 5.35 ന് തൃശൂരിൽ നിന്നു പുറപ്പെട്ട് രാത്രി ഒൻപതിന് കോഴിക്കോട് എത്തിച്ചേരും. ട്രെയിനുകൾക്ക് പത്ത് വീതം സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉൾപ്പെടെ 12 കോച്ചുകൾ ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചു.