മണ്ണാർക്കാട്: മണ്ണാർക്കാട് കാരാകുറിശ്ശി പള്ളിക്കുറുപ്പിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാഷ് (30) ആണ് ഭാര്യ ദീപിക(26)യെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്.
ഒന്നരവയസുള്ള മകന്റെ കൺമുന്നിൽവച്ചായിരുന്നു കൊലപാതകം. ദന്പതിമാർ തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 8.45ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവയ്ക്കാൻ ശ്രമിച്ചു. എന്നാൽ, പല്ലുതേക്കാതെ കുട്ടിയെ ഉമ്മവയ്ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണു ഭാര്യയെ ആക്രമിക്കുന്നതിലേക്കു നയിച്ചതെന്നാണു പോലീസ് നൽകുന്ന വിവരം.
ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കോയന്പത്തൂർ സ്വദേശിയാണു ദീപിക. വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്ന ദന്പതിമാർ രണ്ടുമാസം മുന്‍പാണു നാട്ടിൽ താമസം തുടങ്ങിയത്. അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. കോയന്പത്തൂർ സ്വദേശികളായ രവിചന്ദ്രൻ- വാസന്തി ദന്പതികളുടെ മകളാണു ദീപിക. സഹോദരൻ ദിനേഷ്. ഏക മകൻ ഐവിൻ.