തിരുവനന്തപുരം: മുൻ ഇടതുപക്ഷ സർക്കാർ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതി നടത്തിയെന്നാരോപിച്ച കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്കു മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണു വിധി പറയുക.