കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തെന്നു ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് വീണ്ടും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് സ്വപ്ന ശ്രമിക്കുന്നതെന്ന് ആരോപിച്ച് കെ.ടി. ജലീല്‍ നല്കിയ പരാതിയില്‍ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കി ഹര്‍ജിയിലെ തുടര്‍നടപടി അവസാനിപ്പിച്ചിരുന്നു. ഇതിനുശേഷം വ്യാജരേഖ ചമയ്ക്കല്‍, വ്യാജ രേഖ ഉപയോഗിച്ച് വ്യക്തികളുടെ യശസ് കളങ്കപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാനോ സര്‍ക്കാരിനെതിരേ കുറ്റം ചെയ്യാനോ ജനങ്ങളെ പ്രേരിപ്പിക്കല്‍ എന്നീ ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ കൂടി ചുമത്തിയെന്ന് ആരോപിച്ചാണ് സ്വപ്ന വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ ഇന്നലെ രാവിലെ 11നു ഹാജരാകാന്‍ എറണാകുളം അസി. കമ്മീഷണര്‍ നല്കിയ നോട്ടീസില്‍ നിന്നാണ് ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതെന്നും സ്വപ്നയുടെ ഹര്‍ജിയില്‍ പറയുന്നു.