ചേർത്തല: സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ കർദിനാളിനെ താനും ഭാര്യ പ്രീതി നടേശനും ചേർന്നു സ്വീകരിച്ചു. തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെന്നും ഇതുവഴി കേരളത്തിലെ മതനിരപേക്ഷതയുടെയും മതസൗഹാർദത്തിന്റെ പുത്തൻ അധ്യായം സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.