ഗുരുവായൂർ: അന്തരിച്ച കവിയും ഗാനരചയിതാവും മാധ്യമപ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് സാംസ്കാരിക കേരളത്തിന്റെ ശ്രദ്ധാഞ്ജലി. വസതിയായ അനുഗ്രഹയുടെ പടിഞ്ഞാറുഭാഗത്ത് ഒരുക്കിയ ചിതയിൽ മകൻ ഉണ്ണികൃഷ്ണൻ തീകൊളുത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.