കണ്ണൂർ: നിയമസഭയില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരായി നിയമസഭയിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധം ജനങ്ങളിലെത്താതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്കു മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയിൽ എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളർന്നുവന്നു നിൽക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം.
സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകൾ ചമച്ച് ഇടതുനേതാക്കളെ അവർ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദർധാരികളെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയനുവരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാൻ രാപ്പകൽ അധ്വാനിച്ചത് ഇതേ ഇടത് മാധ്യമങ്ങളാണ്-സുധാകരൻ വ്യക്തമാക്കി.