കൊച്ചി: നാവികസേനയിലെ വിമുക്തഭടന്മാർക്കും ആശ്രിതർക്കും വേണ്ടി മാത്രമായി കൊച്ചി നേവൽ ഓഫീസിൽനിന്നുള്ള ജീവനക്കാർ പ്രശ്നപരിഹാരത്തിനുള്ള കൂടിക്കാഴ്ച നടത്തുന്നു. ജൂലൈ എട്ടിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ സൈനിക റസ്റ്റ് ഹൗസിലാണ് (ഐഎംജി ജംഗ്ഷന് സമീപം ) കൂടിക്കാഴ്ച. പ്രശ്നപരിഹാരം ആവശ്യമുള്ളവർ ഇതേ ദിവസം ജില്ല നേവൽ സൈനിക റസ്റ്റ് ഹൗസിൽ എത്തിച്ചേരണം. ഫോണ്: 0484 2422239.