കൊച്ചി: കോവിഡാനന്തര കാലത്ത് രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഘടനാപരമായ പിന്തുണ നല്‍കണമെന്ന് ആഗോള നോണ്‍ പ്രോഫിറ്റ് സ്ഥാപനമായ വാധ്വാനി ഫൗണ്ടേഷനും അതിന്റെ എസ്എംഇ നേതൃത്വത്തിലുള്ള സംരംഭമായ വാധ്വാനി അഡ്വാന്റേജും ആഹ്വാനം ചെയ്തു. ഇന്നു ചെലവു കുറഞ്ഞ ധനസ്രോതസുകളെല്ലാം പ്രധാനമായും ഡിജിറ്റല്‍ ആണ്. അതുകൊണ്ട് എംഇകള് ഡിജിറ്റല്‍ വൈദഗ്ധ്യം നേടേണ്ടതുണ്ട്. അതില്ലാതെ വളര്‍ച്ച സാധ്യമല്ല.