കാസര്‍ഗോഡ്: ദുബായില്‍നിന്നു നാട്ടിലെത്തിയ യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ആശുപത്രിയിലെത്തിച്ചു മുങ്ങി. കുമ്പള മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (32) ആണു കൊല്ലപ്പെട്ടത്.
ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ബന്ധുക്കളായ രണ്ടുപേരെ പൈവളിഗെ സ്വദേശികളായ ഒരു സംഘം രണ്ടുദിവസം മുമ്പു തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നു. ഇവരെ ബന്ദികളാക്കിയാണു സിദ്ദിഖിനെ ദുബായില്‍നിന്നു വിളിച്ചുവരുത്തിയത്. ഇന്നലെ ഉച്ചയോടെ മംഗളൂരുവില്‍ വിമാനമിറങ്ങിയ ഉടന്‍തന്നെ സിദ്ദിഖിനെ അജ്ഞാതസംഘം കൂട്ടിക്കൊണ്ടുപോയതായാണു പറയുന്നത്. രാത്രി ഒമ്പതോടെ സംസ്ഥാന അതിര്‍ത്തിക്കു സമീപം ബന്ദിയോട്ടെ ഡിഎം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവ് നേരത്തേതന്നെ മരിച്ചിരുന്നതായി വിവരം ലഭിച്ചയുടനെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ത്തന്നെ കടന്നുകളയുകയായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംഘത്തിലെ ആരെയും പിടികൂടാനായിട്ടില്ല.