തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം റൊട്ടേഷൻ അടിസ്ഥാനത്തിലാണ് തസ്തിക നിശ്ചയിക്കുന്നത്. ഇതുപ്രകാരം നിലവിൽ നാലു ശതമാനം ഭിന്നശേഷിക്കാരുള്ള വിഭാഗത്തിലെ തസ്തികതന്നെ വന്നാൽ അടുത്ത വിഭാഗം തസ്തികയിലേക്ക് സംവരണം മാറ്റി നിശ്ചയിക്കാം.
ഭിന്നശേഷിക്കാർക്കായി സംവരണം ഉൾപ്പെടുത്തിയ റോസ്റ്റർ അതാത് മാനേജ്മെന്റുകൾ സൂക്ഷിക്കേണ്ടതാണ്. കൂടാതെ ഈ റോസ്റ്ററിന്റെ പകർപ്പ് നിയമനാംഗീകാര പ്രപ്പോസലിനോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്കു സമർപ്പിക്കണം. ഭിന്നശേഷിക്കാർക്കായി സംവരണം ഉൾപ്പെടുത്തിയ റോസ്റ്ററിന്റെ പകർപ്പ് ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള സെലക്ഷൻ കമ്മറ്റിയിലേക്കുള്ള സർക്കാർ നോമിനിക്കായി അപേക്ഷിക്കുന്ന സമയത്തും മാനേജർ സമർപ്പിക്കണം.
ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികയിൽ ബാക്ക് ലോഗ് ഉൾപ്പെടെയുള്ള നിയമനം നടത്തുന്നതിനായി സ്കൂൾ മാനേജർ അർഹതയുള്ള ഭിന്നശേഷിക്കാരുടെ പട്ടിക എംപ്ലോയ്മെന്റ് ഡയറക്ടറിൽ നിന്നും ആവശ്യപ്പെടണം. അതുപ്രകാരം ലഭ്യമാകുന്ന പട്ടികയിൽനിന്നാണ് നിയമനം നടത്തേണ്ടത്. ഈ പട്ടിക നിയമന പ്രപ്പോസലിനൊപ്പം മാനേജർ സമർപ്പിക്കണം.
യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലഭിക്കാത്ത പക്ഷം പ്രധാനപ്പെട്ട മൂന്നു മലയാളം പത്രങ്ങളിലും രണ്ട് ഇംഗ്ലീഷ് പത്രങ്ങളിലും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകണം. അതിനുശേഷവും മതിയായ വ്യക്തികളെ ലഭ്യമല്ലാതെ വന്നാൽ റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത് ഡിസെബിലിറ്റീസ് നിയമം 2016 പ്രകാരം നിയമനം നടത്താം. ഭിന്നശേഷിസംവരണം പാലിക്കുന്നതിനായി തസ്തികകളെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി(സീനിയർ), ഹയർ സെക്കൻഡറി(ജൂനിയർ), നോണ്‍ ടീച്ചിംഗ് എന്നിങ്ങനെ പ്രത്യേകം കേഡറുകളായി നിശ്ചയിക്കാം. അതേസമയം നിയമനങ്ങളിൽ കെഇആർ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിയമനം നടത്തിയ രജിസ്റ്ററിന്റെ പകർപ്പ് മാനേജർ പ്രപ്പോസലിനൊപ്പം നിയമനാധികാരികൾക്കു സമർപ്പിക്കുകയും വേണം.
ഒന്നോ അതിൽ കൂടുതലോ സ്കൂളുകൾ ഉള്ള സിംഗിൾ കോർപറേറ്റ് മാനേജർമാർ അവരുടെ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് ബാക്ക് ലോഗ് കണക്കാക്കി മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിച്ച് സംവരണത്തിനായി നീക്കിവച്ചിരിക്കുന്ന ഒഴിവുകളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം.പ്രത്യേക ഉത്തരവു പ്രകാരം 2021 നവംബർ ഏഴുവരെ മാനേജർമാർ നടത്തിയ നിയമനം ഹൈക്കോടതിയിൽ ഈ വിഷയത്തിൽ നിലനിൽക്കുന്ന കേസുകളുടെ വിധി വന്നശേഷം പ്രസ്തുത വിധിക്കനുസൃതമായി മാത്രമേ അംഗീകരിക്കൂ.
2021 നവംബർ എട്ടിനു ശേഷമുള്ള നിയമനങ്ങളിൽ ബാക്ക്ലോഗ് ഉൾപ്പെടെയുള്ള ഭിന്നശേഷി സംവരണം പാലിച്ച് മാത്രമേ മാനേജർമാർ നിയമനം നടത്താവൂ എന്നും, വിദ്യാഭ്യാസ ഓഫീസർമാർ ഇതു പരിശോധിച്ച് അംഗീകാരം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.