കൊച്ചി: മനുഷ്യന്റെ വാസസ്ഥലവും പ്രാഥമിക ജീവനോപാധികളായ കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയും ഇല്ലാതാക്കിക്കൊണ്ടുള്ള ഏതൊരു വികസനവും വിനാശവികസനം മാത്രമായിരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍സംഘം അല്മായ കമ്മീഷന് ചെയര്‍മാനും കോതമംഗലം ബിഷപ്പുമായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കേരള കാത്തലിക് ഫെഡറേഷന് എറണാകുളം പിഒസിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല വികസനസെമിനാര്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിഎഫ് സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ഐടി മിഷന് ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു ‘കെ-റെയില്‍ സാമൂഹിക ആഘാത പഠനം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ‘പുനരധിവാസ പാക്കേജുകളിലെ ചതിക്കുഴികള്‍’ എന്ന വിഷയത്തില്‍ ഫാ. മൈക്കിള്‍ പുളിക്കലും ‘കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍’ എന്ന വിഷയത്തെക്കുറിച്ച് ജോസുകുട്ടി ഒഴുകയിലും ‘മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ അഡ്വ. ഷെറി ജെ. തോമസും വിഷയാവതരണം നടത്തി.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, എംസിഎ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ് കുട്ടി, കെഎല്‍സിഎ പ്രസിഡന്റ് ആന്റണി നെറോണ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, വി.പി. മത്തായി, ഷിജി ജോണ്സണ്, ബാബു അമ്പലത്തുംകാല, വര്‍ഗീസ് കോയിക്കര, രാജീവ് കൊച്ചുപറമ്പില്‍, എല്‍ദോസ് പൂക്കുന്നേല്‍, ഫ്രാന്‍സിസ് കുളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തൊമ്മി പിടിയത്ത്, ഇ.ഡി. ഫ്രാന്‍സീസ്, ജസ്റ്റീന ഇമ്മാനുവല്‍, വത്സ ജോണ്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.