കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രം കടുവ 30ന് തീയറ്ററുകളിലെത്തും.
പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ ജിനു ഏബ്രഹാമിന്റേതാണ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ഒരേ ദിവസം റിലീസ് ചെയ്യും. പൃഥ്വിരാജിനെ കൂടാതെ വിവേക് ഒബ്റോയ്, അലന്‍സിയര്‍, ഇന്നസെന്റ്, ഷാജോണ്‍, ജോയ്മാത്യു, ബൈജു സന്തോഷ്, അര്ജുന് അശോകന്, സുധീര്‍ കരമന, രാഹുല്‍ മാധവ്, അനീഷ് ജി. മേനോന്, നന്ദു, സീമ, സംയുക്ത മേനോന്, പ്രിയങ്ക നായര്‍ തുടങ്ങി താരനിരതന്നെ ചിത്രത്തിലുണ്ട്. സന്തോഷ് വര്‍മയുടെയും ജോപോളിന്റെയും വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം നല്കിയിരിക്കുന്നു. അഭിനന്ദന് രാമാനുജമാണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. കനല് കണ്ണനും മാഫിയാശശിയുമാണ് സംഘട്ടനം.