തിരുവനന്തപുരം: വരുന്ന മാസങ്ങളിൽ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ബിഎസ്സി/ പോസ്റ്റ് ബിഎസ്സി നഴ്സിംഗും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം.
നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ rmt3.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ആധാർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് ഫോട്ടോ (ജെപിജി ഫോർമാറ്റ്, വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ച് രജിസ്റ്റർ ചെയ്യാം.
അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന സ്ഥലം കൂടി മെയിലിൽ പരാമർശിക്കണം.