തിരുവനന്തപുരം: അഭയ കേസിൽ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടർന്ന് ഫാ. തോമസ് കോട്ടൂർ ജയിൽമോചിതനായി. ഇന്നലെ അദ്ദേഹം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കാനുള്ള കാലതാമസമാണ് ജയിൽ മോചനം വൈകിപ്പിച്ചത്.