കോഴഞ്ചേരി: പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്കു നേരേ ആക്രമണം. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിലെത്തിയ പ്രസിഡന്റിനെ തടഞ്ഞുവച്ച് ആക്രമിച്ചെന്നാണ് പരാതി.
സിപിഎം വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ തന്നെ തടഞ്ഞുവച്ച് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തതായി പ്രസിഡന്റ് സൗമ്യ ജോബി കോയിപ്രം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സിപിഎം നോമിനിയായിരുന്ന പ്രസിഡന്റിന്റെ രാജി പാർട്ടി ആവശ്യപ്പെട്ടെങ്കിലും അവർ അതിനു തയാറാകാതെ വന്നതോടെ പാർട്ടി അവിശ്വാസം കൊണ്ടുവന്നിരുന്നു. എന്നാൽ, ബുധനാഴ്ച അവിശ്വാസം ചർച്ച ചെയ്യാനായി പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നെങ്കിലും ക്വാറം തികയാത്തതിനാൽ ശ്രമം പരാജയപ്പെട്ടു.
യുഡിഎഫ് അംഗങ്ങൾക്കൊപ്പം പ്രസിഡന്റും അവിശ്വാസ ചർച്ചയിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു. ഇതോടെ ബുധനാഴ്ച രാത്രി പഞ്ചായത്തുവക വാഹനം ആക്രമിക്കപ്പെട്ടു. പ്രസിഡന്റ് ഔദ്യോഗിക യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന ബൊലേറോ ജീപ്പ് വെണ്ണിക്കുളം പോളിടെക്നിക് കാന്പസിൽ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുവച്ചാണ് ആക്രമിക്കപ്പെട്ടത്.
ഇന്നലെ ഉണ്ടായ സംഭവങ്ങൾ കൂടി കണക്കിലെടുത്തു പ്രസിഡന്റിന്റെ താമസസ്ഥലത്തുൾപ്പെടെ സംരക്ഷണം ഉറപ്പാക്കാൻ പോലീസിനു നിർദേശം ലഭിച്ചിട്ടുണ്ട്.