കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം ഉയർത്തുന്ന ‘നാം ഒരു കുടുംബം’ എന്ന മുദ്രാവാക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ നടന്ന ദീപിക ബാലസഖ്യം സംസ്ഥാനതല പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ.
ഭിന്നിപ്പിക്കുവാനും തമ്മിൽ അകറ്റാനും തിന്മയുടെ ശക്തികൾ സജീവമായിരിക്കുന്ന കാലഘട്ടമാണിത്. ഇവിടെയാണ് നാം ഒരു കുടുംബം എന്ന ഒരുമയുടെ മുദ്രാവാക്യം ദീപികയും ദീപിക ബാലസഖ്യവും പ്രഘോഷിക്കുന്നതെന്ന് മാർ പുളിക്കൽ പറഞ്ഞു.
ലക്ഷ്യബോധത്തോടുകൂടി വിദ്യാഭ്യാസ പ്രക്രിയയെ ക്രമപ്പെടുത്തുവാൻ ദീപിക ബാലസഖ്യം വിദ്യാർഥികളെ ഏക്കാലവും പ്രചോദിപ്പിച്ചുവെന്ന് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
2022-2023 വർഷം ദീപിക ഡിസിഎല്ലിൽ കൂടി നടപ്പാക്കുന്ന വിവിധ പദ്ധതികൾ രാഷ്ട്രദീപിക ഡയറക്ടർ ബോർഡംഗം അഡ്വ. വി.സി. സെബാസ്റ്റ്യൻ അവതരിപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ദീപിക ബാലസഖ്യം ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, രാഷ്ട്രദീപിക ഡയറക്ടർ ബോർഡംഗവും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, സെന്റ് ആന്റണീസ് സ്കൂൾ മാനേജർ റവ.ഡോ. ജോണ് പനച്ചിക്കൽ, പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്, മേഖല ഓർഗനൈസർ ബാബു ടി. ജോണ്, സെന്റ് ആന്റണീസ് സ്കൂൾ ശാഖാ ഡയറക്ടർ റെനി ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.