കൊച്ചി: ബഫർ സോൺ നിയമം ഒരു വിഭാഗം ജനങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി കരുതാതെ സംസ്ഥാനത്തിന്റെ പൊതു വിഷയമായി കണക്കാക്കി ശക്തമായ നടപടി വേണമെന്ന് കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി.
2019 ഒക്ടോബർ 31 ലെ വനം വകുപ്പ് ഉത്തരവ് റദ്ദാക്കണം. ബഫർ സോൺ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
വിശാലമായ രാജ്യത്തിന്റെ വിവിധ മേഖലകളിലെ വ്യത്യസ്തമായ ജനസാന്ദ്രതയും ഭൂപ്രകൃതിയും കാലാവസ്ഥയും വനത്തിന്റെ സ്വഭാവവും പരിഗണിക്കണം. 30 ശതമാനം വനം നിലവിലുള്ള സംസ്ഥാനത്തു, വനത്തിനു ചുറ്റും ഇനിയും ബഫർ സോൺ ആവശ്യമില്ലെന്ന വസ്തുത കോടതിയെ ബോധിപ്പിക്കണം. ബഫർ സോൺ വിഷയത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്താനും രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു.
ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഫാ. സബിൻ തൂമുള്ളി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ജോർജ് കോയിക്കൺ, തോമസ് ആന്റണി, അഡ്വ. പി. പി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.