വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി ടെലിവിഷൻ-സിനിമാ താരവും നർത്തകിയുമായ അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും രംഗത്ത്. ആദിത്യന് തൃശൂരുള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അന്പളി ഒരു ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തുകയായിരുന്നു.
താൻ ഗർഭിണി ആകുന്നതു വരെ സന്തോഷകരമായ ജീവിതമായിരുന്നു. മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ആദിത്യൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. അവർക്കും ഭർത്താവും മകനും ഉള്ളതാണ്. ആ സ്ത്രീ ഗർഭിണിയാണെന്ന് ചിലർ പറഞ്ഞെങ്കിലും ആദ്യം താനത് വിശ്വസിച്ചില്ല.
ആദിത്യന്റെ ഫേസ്ബുക്ക് കവർ ചിത്രവും ഈ പെൺകുട്ടിയുടെ പ്രൊഫൈൽ പിക്ചറും ഒരു സ്കാനിംഗ് ഫോട്ടോയാണ്. വിവാഹമോചനം അനുവദിച്ചുകൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. കുറെ നാളുകളായി തന്നെ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.ഇവർ തന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി ഉണ്ട്.
ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല. മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകുന്ന ആളാണ് താനെന്നും അന്പിളി പറയുന്നു. അമ്പിളി ആദിത്യൻ എന്ന പേര് മാറ്റി അമ്പിളി ദേവി എന്നാണ് ഇപ്പോൾ ഫേസ്ബുക്ക് പ്രൊഫൈൽ പേര്. അമ്പിളിയും ഭർത്താവും കൂടിയുള്ള ചിത്രം മാറ്റി മക്കളുടെ ചിത്രമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നതെന്ന് ആദിത്യൻ പ്രതികരിച്ചു. അന്പിളി ആരോപിക്കുന്ന സ്ത്രീ എന്റെ സുഹൃത്താണ്. കഴിഞ്ഞ മാർച്ചിലാണ് ഞങ്ങൾ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കൃത്യമായ കാരണമുണ്ടെന്നും ആദിത്യൻ പറയുന്നു.
ഇരുവരും ഒരു സുപ്രഭാതത്തിൽ വിവാഹിതരായത് ഏറെ മാധ്യമ ശ്രദ്ധ ആകര്ഷിച്ചിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.