കോട്ടയം: കേരള യൂത്ത്ഫ്രണ്ട്-എം 52-ാം ജന്മദിനാഘോഷം നാളെ രാവിലെ ഒന്പതിനു തൊഴിൽ നൈപുണ്യ ശില്പശാലയോടെ മൂവാറ്റുപുഴ ശ്രീമൂലം ഹാളിൽ ആരംഭിക്കും. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് മാർഗ നിർദേശമായാണു തൊഴിൽ നൈപുണ്യ ശില്പശാല സംഘടിപ്പിക്കുന്നത്.
ശില്പശാലയിൽ സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയായ 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ പദ്ധതി വിഭാവനം ചെയ്ത കെ-ഡിസ്കിന്റെ മെംബർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, ബിസിനസ് മെന്റർ എസ്.ആർ. നായർ, മോട്ടിവേഷണൽ സ്പീക്കർ ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും.
കേരള യൂത്ത്ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നിർധനർക്കായുള്ള ഭവന നിർമാണ പദ്ധതിയുടെ രൂപരേഖ യോഗത്തിൽ അവതരിപ്പിക്കും.
ജന്മദിന സമ്മേളനം കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു അധ്യക്ഷതവഹിക്കും. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ജന്മദിന സന്ദേശം നൽകും. കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു ആമുഖ പ്രസംഗം നടത്തും