മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽ സ്ഥാപിച്ച കേരള കലാമണ്ഡലം ഇന്ന് കല്പിത സർവകലാശാലയാണ്. ഇവിടെ ഹൈസ്കൂൾ തലം മുതൽ പിഎച്ച്ഡിവരെ പഠിക്കുന്നതിനുള്ള സൗകര്യം നിലവിലുണ്ട്.
ആർട്ട് ഹയർ സെക്കൻഡറി
ഇവിടെ ആർട്ട് ഹയർ സെക്കൻഡറി പഠനത്തിന് കലാ അഭിരുചിയുള്ളവർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. പത്താംതരം ജയിച്ച ഇരുപത് വയസ് പൂർത്തിയാകാത്ത വിദ്യാർഥികൾക്കാണ് കലാമണ്ഡലത്തിൽ പ്രവേശനം നല്കുന്നത്. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ ഇളവു ലഭിക്കും. പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടുന്ന ഒരു വിദ്യാർഥിക്ക് ഒരു കലാവിഷയം പ്രധാന വിഷയമായി എടുത്ത് പ്ലസ് ടു പഠനം പൂർത്തിയാക്കാം. മാർക്കിന്റെയും,കഴിവിന്റെയും അടിസ്ഥാനത്തിൽ ഡിഗ്രി, പിജി, പിഎച്ച്ഡി വരെ ഈ കാമ്പസിൽ തന്നെ ചെയ്യുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്.
പഠനശാഖകൾ
കലാമണ്ഡലത്തിൽ പതിന്നാല് കലാവിഷയങ്ങളിലാണ് പതിനൊന്നാം ക്ലാസിൽ പ്രവേശനം. കഥകളിവേഷം (വടക്കൻ), കഥകളി വേഷം (തെക്കൻ), കഥകളിസംഗിതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പു പണിയും, കൂടിയാട്ടം പുരുഷ വേഷം, കൂടിയാട്ടം സ്ത്രീ വേഷം, മിഴാവ്, തിമില.,തുള്ളൽ, മൃദംഗം, കർണാടക സംഗിതം, നൃത്തം.
നൃത്തം, കൂടിയാട്ടം സ്ത്രീ വേഷം എന്നിവയിൽ പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. തുള്ളൽ, കർണാടകസംഗിതം എന്നിവയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുണ്ട്. മറ്റ് കലാവിഷയങ്ങളിൽ ആൺകുട്ടികൾക്കു മാത്രമേ അഡ്മിഷൻ ലഭിക്കൂ.
പ്രവേശനം
അപേക്ഷയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിന്റെയും വിദഗ്ദരുടെ മുമ്പിൽ നടത്തുന്ന പ്രായോഗിക പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതും പ്രവേശനം നല്കുന്നതും. കലാഭിരുചി, ആഭിമുഖ്യം, മുൻ പരിചയം, പ്രയോഗ മികവ്, കലാ പരിശീലനത്തിന് യോജിച്ച ശാരീരിക അവസ്ഥ എന്നിവ നിർബന്ധമാണ്. കലാമണ്ഡലം ഹൈസ്കൂൾ തലത്തിൽ പഠിപ്പിച്ച സിലബസിന് തുല്യമായ കലാപ്രാവീണ്യം വിദ്യാർത്ഥി നേടിയിരിക്കണം.
ഗുരുകുല സമ്പ്രദായത്തിൽ
ഗുരുകുല പഠന രീതിയാണ് കലാമണ്ഡലത്തിൽ നിലനില്ക്കുന്നത്. പുലർച്ചെ 4.30 മുതൽ 6.30 വരെ സാധകം. രാവിലെ ഒമ്പതു മുതൽ കളരിയിൽ പരിശീലനം, ഉച്ചക്ക് ശേഷം പൊതു വിഷയങ്ങളുടെ പഠനം. ഹോസ്റ്റൽ സൗകര്യവും കിട്ടും. കാമ്പസിൽ സസ്യഭക്ഷണരീതി പിൻതുടരുന്നു.
അപേക്ഷ സംമ്പന്ധിച്ച വിവരങ്ങളും സമയക്രമവും www.kalamandala m.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ 04884262418.