കൊച്ചി: ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിച്ച ഗ്ലോബല്‍ സ്കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ് (GSET) വഴി വിദേശ യൂണിവേഴ്സിറ്റികളിലേക്ക് സ്കോളര്‍ഷിപ്പിന് 144 വിദ്യാര്‍ഥികള്‍ അര്‍ഹരായി. അഞ്ചു മുതല്‍ എട്ടു ലക്ഷം രൂപ വരെയാണ് ഫീസ് ഇനത്തില്‍ ഓരോ വിദ്യാര്‍ഥിക്കും സ്കോളര്‍ഷിപ്പായി ലഭിക്കുക. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം യൂറോപ്പിലെ മൂന്ന് യൂണിവേഴ്സിറ്റികളുമായി സഹകരിച്ചാണ് ജിസെറ്റ് സ്കോളര്‍ഷിപ്പ് ടെസ്റ്റ് സംഘടിപ്പിച്ചത്. ജിസെറ്റ് ഫലം അറിയാന്‍ www.admissionsdirect.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.