ജോജി എന്ന സിനിമയിലെ ലൊക്കേഷൻ വീഡിയോ പങ്കുവച്ച് ബാബുരാജ്. തിരിച്ചുവരവില്ലാത്ത യാത്ര എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോമോനായി വേഷമിട്ട ബാബുരാജും ജോജിയായി അഭിനയിക്കുന്ന ഫഹദും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചിത്രത്തിലെ മർമപ്രധാനമായ ഒരു ഭാഗത്തിന്റെ മുന്പുള്ള വീഡിയോയാണിത്.