മലയാളത്തിലെത്തിയ ദേശീയ എന്റർടെയ്ൻമെന്റ് ചാനൽ സീ കേരളത്തിന്റെ ജനപ്രിയ മ്യൂസിക്കൽ റിയാലിറ്റി ഷോ 'സരിഗമപ'യുടെ രണ്ടാം പതിപ്പ് എത്തുന്നു. അഞ്ചു മുതൽ 14 വയസു വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് "സരിഗമപ കേരളം ലിറ്റിൽ ചാമ്പ്സ്' എന്ന ടൈറ്റിലിലാണ് ഷോ എത്തുന്നത്.
ഈമാസം 18ന് വൈകുന്നേരം ആറിന് തുടക്കം കുറിക്കുന്ന ഷോയിൽ മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ ആണ് മുഖ്യാതിഥി.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഇന്ത്യൻ ടെലിവിഷനിൽ മ്യൂസിക് റിയാലിറ്റി ഷോയിൽ വൻ ഹിറ്റ് പ്രോഗ്രമാണ് ഈ സംഗീത മാമാങ്കം. വിവിധ ഭാഷകളിൽ, ഒപ്പം മലയാളത്തിലും സംഗീത പ്രേമികളുടെ മനംകവരാൻ ഒന്നാം സീസണ് കഴിഞ്ഞിരുന്നു.
അതിന്റെ റേറ്റിംഗ് മികവ് കൊണ്ടുതന്നെയായിരുന്നു കേരളത്തിലെത്തിയ ചാനലിന് പരിമിതമായ സമയം കൊണ്ട് വമ്പന്മാരെ പിന്തള്ളി മുൻനിരയിലെത്താൻ കഴിഞ്ഞത്. ഒരു ദേശീയ ചാനലിന്റെ ദൃശ്യഭംഗിയും ഒപ്പം മികച്ച ഗായകനിരയും തന്നെയാണ് വിജയഘടകമായി മാറിയത്.
ഒരു തെരുവ് ഗായകന്റെ കുട്ടിയുടെ സ്വരമാധുര്യത്തിന്റെ ചിത്രീകരണത്തിൽ ജീവിതത്തിലെ പോരാട്ടങ്ങൾക്കിടയിലും മികച്ച പ്രതിഭ കളെ മുന്നിലെത്തിക്കുക എന്ന ഷോ യുടെ ഉദ്ദേശം വെളി പ്പെടുത്തുന്ന പരസ്യ പ്രൊമോ വൻ ശ്രദ്ധ നേടിയിരുന്നു.
കുട്ടിപ്രതിഭ കളുടെ സംഗീത വിസ്മയ പ്രകടനങ്ങളുടെ ആലാപന വേദിയിൽ ഗായിക സുജാത, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് വിധികർത്താക്കൾ.
പ്രേംടി.നാഥ്