തിരുവമ്പാടി (കോഴിക്കോട്): സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പന്ത്രണ്ടുകാരനു കാട്ടുപന്നിയുടെ കുത്തേറ്റു. തിരുവമ്പാടി ചേപ്പിലംകോടില്‍ മുല്ലപ്പള്ളി സനൂപിന്റെ മകന് അദ്നാനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ചേപ്പിലംകോട്-പൊട്ടന്‍കാവ് റോഡില്‍ വച്ച് ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം. പരിക്കേറ്റ അദ്നാനെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇരു കാലുകളിലുമായി പതിനാല് തുന്നലുണ്ട്.
അദ്നാനെ ആക്രമിച്ചോടിയ പന്നി സമീപത്തെ വീടിനുള്ളില്‍ കുടുങ്ങി. തുടർന്ന് വനംവകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ തിരുവമ്പാടി സ്വദേശി സിബി മടിക്കാങ്കല്‍ എത്തി കാട്ടുപന്നിയെ വെടിവച്ചു കൊന്നു. സേക്രഡ് ഹാര്‍ട്ട് യുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്നാന്.