ആലപ്പുഴ: പ്രശസ്ത പിന്നണി ഗായകനും ഗാനമേളകളിലെ നിത്യഹരിത സാന്നിധ്യവുമായ ഇടവ ബഷീർ (78) ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്കിടെയാണ് സ്റ്റേജിൽ കുഴഞ്ഞുവീണത്. പാതിരപ്പള്ളി ക്യാമലോട് കൺവൻഷൻ സെന്ററിലായിരുന്നു പരിപാടി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.