തിരുവനന്തപുരം: 12 വയസ് മുതലുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ആകെ 1,72,185 കുട്ടികള്‍ വാക്സിന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 64,415 കുട്ടികള്‍ വാക്സിന് സ്വീകരിച്ചു.
15 മുതല്‍ 17 വരെ പ്രായമുള്ള 12,576 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 51,889 കുട്ടികളും വാക്സിന് സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 5746 കുട്ടികള്‍ ആദ്യ ഡോസും 6780 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 38,282 കുട്ടികള്‍ ആദ്യ ഡോസും 13,617 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. പ്രത്യേക വാക്സിനേഷന് യജ്ഞം അവസാനിച്ചെങ്കിലും 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിനെടുക്കാന്‍ അവസരമുണ്ട്.