കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വന്നവഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആള്‍ക്കാരുടെ ജല്പനങ്ങള് നമ്മള് കേട്ടു. പി.ടി. തോമസ് എന്നു പറയുന്ന മഹാനായ എംഎല്‍എയ്ക്ക് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാന്‍ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല.
എതിര് കക്ഷിയില്‍പ്പെട്ട എംപിയെയും എംഎല്എയെയുംകൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതില്‍ ട്രിപ്പിള്‍ പിഎച്ച്ഡി എടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പി.സി. ജോര്‍ജിന്റെ വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെയ്യേണ്ടത് കോടതിയിലാണ്. പോലീസ് കോടതിയെ വഹിക്കാതിരുന്നാല്‍ മതി.
പേരാമ്പ്രയിലും ഇടമലക്കുടിയിലും വയനാട്ടിലുമെല്ലാം ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തടയുകയായിരുന്നു. ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം വിലക്കി പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അനുവാദം വാങ്ങി പോകണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇത് എന്റെ മണ്ണാണെങ്കില്‍ അനുവാദമില്ലാതെതന്നെ പോകും. കേരളം ആരുടെയും വകയല്ലെന്നാണ് എനിക്ക് പറയാനുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.