+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ് ബാ​ബു​വി​ന് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് എ​ത്തി​ച്ച നടനെ ചോ​ദ്യം ചെ​യ്‌​തേ​ക്കും

കൊ​​​ച്ചി: പീ​​​ഡ​​​ന​​ക്കേ​​​സി​​​ല്‍ ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​ന് ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് എ​​​ത്തി​​​ച്ചു​​ന​​​ല്‍​കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച മ​
വി​ജ​യ് ബാ​ബു​വി​ന് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് എ​ത്തി​ച്ച നടനെ ചോ​ദ്യം ചെ​യ്‌​തേ​ക്കും
കൊ​​​ച്ചി: പീ​​​ഡ​​​ന​​ക്കേ​​​സി​​​ല്‍ ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​ന് ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് എ​​​ത്തി​​​ച്ചു​​ന​​​ല്‍​കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച മ​​​റ്റൊ​​​രു ന​​​ട​​​നെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കും. വി​​​ജ​​​യ് ബാ​​ബു ദു​​​ബാ​​​യി​​​ല്‍ ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യ​​​വേ അ​​​വി​​​ടെ നേ​​​രി​​​ട്ടെ​​​ത്തി​​​യാ​​​ണ് ന​​​ട​​​ന്‍ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് കൈ​​​മാ​​​റി​​​യ​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.

തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​തി​​​നി​​​ടെ കൈ​​​വ​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ണം തീ​​​ര്‍​ന്ന​​​തോ​​​ടെ​​​യാ​​​ണ് വി​​​ജ​​​യ് ബാ​​​ബു സു​​​ഹൃ​​​ത്താ​​​യ ന​​​ട​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. തൃ​​​ശൂ​​​ര്‍ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ സി​​​നി​​​മാ ലൊ​​​ക്കേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്ന ന​​​ട​​​ന് വി​​​ജ​​​യ് ബാ​​​ബു​​​വി​​​ന്‍റെ അ​​​ടു​​​ത്ത​​​ബ​​​ന്ധു കാ​​​ര്‍​ഡ് എ​​​ത്തി​​​ച്ചു​​​ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ന്‍ നെ​​​ടു​​​മ്പാ​​​ശേ​​​രി വ​​​ഴി ദു​​​ബാ​​​യി​​​ലെ​​​ത്തി​​​യാ​​​ണ് കാ​​​ര്‍​ഡ് കൈ​​​മാ​​​റി​​​യ​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ അ​​മ്മ​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ല്‍ വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്തു​​​ന്ന കാ​​​ര്യ​​​വും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.