കൊച്ചി: തൃക്കാക്കരയിലേക്കുള്ള പി.സി. ജോര്‍ജിന്റെ വരവു തടയാനാണ് ഇന്നു തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പി.സി. ജോര്‍ജ് തൃക്കാക്കരയിലെത്തി വോട്ടര്‍മാരോട് സംവദിക്കും. ആര്‍ക്കും തടയാനാവില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.