തിരുവനന്തപുരം: കാർഷിക മേഖലക്ക് ആശ്വാസമായി കാട്ടുപന്നികളെ നശിപ്പിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് അധികാരം നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരേയുള്ള ബിജെപി എംപി മേനക ഗാന്ധിയുടെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കേരള യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു. കർഷകർ രാവും പകലും അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകളെ ഇല്ലാതാക്കുന്ന കാട്ടുപന്നിയടക്കമുള്ള ജീവികളെ നശിപ്പിക്കേണ്ടത് കാർഷിക മേഖലയുടെ നിലനിൽപ്പിന് അനിവാര്യമാണ്.
പഞ്ചനക്ഷത്ര സംസ്കാരത്തിൽ ശീതികരിച്ച മുറികളിൽ വസിക്കുന്നതിനാലാണ് മേനക ഗാന്ധിയെ പോലെയുള്ളവർക്ക് മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ വേദനയും മനുഷ്യജീവന്റെ വിലയും മനസ്സിലാവാത്തത്.
കാർഷികമേഖലയ്ക്കും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ ഇത്തരം നീക്കങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് റോണി മാത്യു ആവശ്യപ്പെട്ടു.