കൊച്ചി: അണ് എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ബസുകളുടെ നികുതി നാലിരട്ടിയായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് മാനേജ്മെന്റ് അസോസിയേഷന് ഓഫ് ക്രിസ്ത്യന്‍ മൈനോറിറ്റി സ്കൂൾ ജനറല്‍ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സുപ്രീംകോടതി അഭിഭാഷകന് ജോസ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലും നിയമനാംഗീകാരം നല്‍കുന്നതിലും ന്യൂനപക്ഷ പദവി അനുവദിക്കുന്നതിലും വിവേചനം കാണിക്കുന്നതില്‍നിന്നു സർക്കാർ പിന്‍വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.