+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂർ സർവകലാശാല പ​രീ​ക്ഷാന​ട​ത്തി​പ്പ് കു​റ്റ​മ​റ്റ​താ​ക്കാ​ൻ ഉ​പ​ദേ​ശ​കസ​മി​തി​യെ നി​യ​മി​ക്കും

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​യി​​ൽ പ​​​രീ​​​ക്ഷാ​​ന​​​ട​​​ത്തി​​​പ്പ് കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്കാ​​​ൻ ഉ​​​പ​​​ദേ​​​ശ​​​ക​​സ​​​മി​​​തി​​​യെ നി​​​യ​​​മി​​​ക്കാ​​​ൻ ഇ​​​ന്ന​
കണ്ണൂർ സർവകലാശാല പ​രീ​ക്ഷാന​ട​ത്തി​പ്പ്  കു​റ്റ​മ​റ്റ​താ​ക്കാ​ൻ ഉ​പ​ദേ​ശ​കസ​മി​തി​യെ നി​യ​മി​ക്കും
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​യി​​ൽ പ​​​രീ​​​ക്ഷാ​​ന​​​ട​​​ത്തി​​​പ്പ് കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്കാ​​​ൻ ഉ​​​പ​​​ദേ​​​ശ​​​ക​​സ​​​മി​​​തി​​​യെ നി​​​യ​​​മി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ന​​ട​​ന്ന സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച 36 അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന​​വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു കോ​​​ൺ​​​ട്രാ​​​ക്‌​​ട് അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു. കേ​​​ര​​​ള സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സ് കോ​​​ള​​​ജ് ബി​​​ല്ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ത​​​യാ​​​റാ​​​ക്കി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സിം​​​ഗ് കോ​​​ള​​​ജ് മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യെ യോ​​​ഗം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

മാ​​​ന​​​ന്ത​​​വാ​​​ടി മേ​​​രി​​മാ​​​താ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ലെ കം​​പ്യൂ​​ട്ട​​ർ സ​​​യ​​​ൻ​​​സ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഡോ. ​​​തോ​​​മ​​​സ് മോ​​​നോ​​​ത്തി​​​ന് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കും. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ 14 പേ​​​ർ​​​ക്ക് ഗ​​​വേ​​​ഷ​​​ണ​​ബി​​​രു​​​ദം ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ എം​​​പി​​​എ​​​ഡ് പ്രോ​​​ഗ്രാ​​​മി​​​ന് എ​​​ൻ​​​സി​​​ടി​​​ഇ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ യു​​​ജി​​​സി അം​​​ഗീ​​​ക​​​രി​​​ച്ച ‘മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്പോ​​​ർ​​​ട്സ്’ പ്രോ​​​ഗ്രാം പു​​​തി​​​യ അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും.