കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയിലേക്കോ പണം നല്കാന് ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ റിവ്യൂ ഹര്‍ജികള്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് തള്ളി.
ജസ്റ്റീസ് അനു ശിവരാമന്, ജസ്റ്റീസ് വി. ഷെര്‍സി, ജസ്റ്റീസ് എം.ആര്. അനിത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. വനിതാ ജഡ്ജിമാര്‍ മാത്രം ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തി വിധി പറയുന്നത് ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കപ പണം നല്‍കാനാവില്ലെന്നും ദേവസ്വം സ്വത്തുക്കളുടെ ട്രസ്റ്റിയെന്ന നിലയില്‍ കമ്മിറ്റി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും 2020 ഡിസംബര്‍ 18 ലെ വിധിയില്‍ ഫുള്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ സെക്ഷന്‍ 27 (സി) യില്‍ ഭക്തര്‍ക്ക് മെഡിക്കല്‍ സഹായം, ജലവിതരണം, ശുചീകരണം എന്നിവയ്ക്കായി തുക ചെലവിടാമെന്നു പറയുന്നത് വിശാല അര്‍ഥത്തില്‍ കാണേണ്ടതില്ലെന്നും പറഞ്ഞിരുന്നു. ഇതു പുനഃപരിശോധിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.