കരിമണ്ണൂർ:വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് അഞ്ചര വയസുകാരൻ ദാരുണമായി മരിച്ചു. മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്സന്റെ മകൻ റയാൻ ജോർജ് ജെയ്സണ്‍ ആണ് മരിച്ചത്.
മുളപ്പുറം അങ്കണ വാടിയിലെ വിദ്യാർഥിയായിരുന്നു റയാൻ. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെയാണ് അപകടം. ഇവർ പുതിയ വീടു നിർമിച്ചതിനെ തുടർന്ന് പഴയ വീടിന്റെ മേൽക്കൂര പൊളിച്ചു മാറ്റിയെങ്കിലും ഭിത്തി പൊളിച്ചു നീക്കിയിരുന്നില്ല. കനത്ത മഴയിൽ കുതിർന്നു നിന്ന ഭിത്തി ഇതിനു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് ഇടിഞ്ഞു വിഴുകയായിരുന്നു. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ രേഷ്മ. സഹോദരങ്ങൾ: റോസ് മേരി (നഴ്സിംഗ് വിദ്യാർഥി ), റോണി (വിദ്യാർഥി നിർമല കോളജ് മുവാറ്റുപുഴ ), റീനു (പ്ലസ് വണ്‍ വിദ്യാർഥി സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂർ).