കൊച്ചി: ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ പുതിയ പ്രൊവിന്‍സായ എംസിബിഎസ് പരം പ്രസാദ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. ജോസഫ് കയ്പ്പയില്‍ നിയമിതനായി.
ഡോ. ജോസഫ് പതിയാമൂല, ഫാ. ആന്റോ പുതുവ, ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍, ഡോ. ഫ്രാന്‍സിസ് കൊടിയന്‍ എന്നിവര്‍ കൗണ്‍സിലര്‍മാരും ഡോ. സൈമണ്‍ ചിറമേല്‍ പ്രൊവിന്‍ഷ്യല്‍ ഓഡിറ്ററുമാണ്. ആലുവ ചുണങ്ങംവേലിയിലുള്ള ജനറലേറ്റില്‍, പൊന്തിഫിക്കല്‍ ഡലഗേറ്റ് മാര്‍ തോമസ് ഇലവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവിശ്യാസംഘത്തിലാണ് പുതിയ നിയമനങ്ങള്‍ നടന്നത്.
റവ. ഡോ. ജോസഫ് കയ്പ്പയില്‍ ബംഗളൂരുവിലെ ജീവാലയാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി പഠനകേന്ദ്രത്തിലെ അധ്യാപകനായി ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് പുതിയ നിയമനം.
റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1933ല്‍ മല്ലപ്പള്ളിയില്‍ സ്ഥാപിതമായ ദിവ്യകാരുണ്യ മിഷനറി സമൂഹം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പ്രവര്‍ത്തനനിരതമാണ്.