കോഴിക്കോട്: മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ നേതൃത്വം നല്കുന്ന ജെഡി-എസില്‍ ലയിക്കുന്നതു സംബന്ധിച്ച് ലോക് തന്ത്രിക് ജനതാദളില്‍ (എല്‍ജെഡി) അഭിപ്രായഭിന്നത രൂക്ഷം.
ഈ മാസം 24-ന് ലയനക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിളിച്ചുചേര്‍ത്തിരുന്ന എല്‍ജെഡി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ജൂണ്‍ രണ്ടിലേക്കു മാറ്റിയിരിക്കുകയാണ്. ലാലു പ്രസാദ് യാദവ് നേതൃത്വം നല്കുന്ന ആര്‍ജെഡിയില്‍ ലയിക്കണമെന്നാണ് ഒരു വിഭാഗം പ്രമുഖ നേതാക്കളുടെ നിലപാട്.
ജെഡിഎസ്-എല്‍ജെഡി ലയനത്തിനു ദേവഗൗഡ പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും അഭിപ്രായഭിന്നത കാരണം ഒരു നിലപാട് എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് എല്‍ജെഡി നേതൃത്വം. കെ.പി. മോഹനന് എംഎല്‍എ, മുന്‍ എംഎല്‍എ അഡ്വ.എം.കെ പ്രേംനാഥ്, യുവജനതാദള്‍ നേതാവ് സലിം മടവൂര്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഭാസ്കരന് , സെക്രട്ടറി ഇ.പി ദാമോദരന്‍ അടക്കമുള്ള മുന്‍നിര നേതാക്കള്‍ ആര്‍ജെഡിയില്‍ ലയിക്കണമെന്ന നിലപാടുകാരാണ്.
ലാലുവിന്റെ മകനും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായി ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാര്‍, ചാരുപ്പാറ രവി, മനയത്ത് ചന്ദ്രന് എന്നിവരടക്കമുള്ളവരാണു ജെഡി-എസില്‍ ലയിക്കണമെന്നു താത്പര്യപ്പെടുന്നവര്‍.
ഇരു ജനതാദളുകളും ഒന്നാകണമെന്ന അഭിപ്രായമാണ് ഇടതുമുന്നണിക്കുള്ളത്. സിപിഎം നേതൃത്വം നേരത്തേതന്നെ ഇക്കാര്യം എല്‍ജെഡി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍, കൂട്ടായ തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല.
അതിനിടെ, സംസ്ഥാന പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി.ഹാരിസ്, അങ്കത്തില്‍ അജയകുമാര്‍ അടക്കമുള്ള നേതാക്കള്‍ എല്‍ജെഡിയില്‍നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ആഭ്യന്തര പ്രശ്നം നേരിടുന്ന സംസ്ഥാനത്തെ ജെഡി-എസിലേക്കു ചേരുന്നതിനോട് എല്‍ജെഡിയിലെ അണികള്‍ക്കും എതിര്‍പ്പുണ്ട്.
കഴിഞ്ഞ ദിവസം ജെഡി-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പുറത്തിറക്കിയ സംസ്ഥാന ഭാരവാഹികളുടെ പട്ടികയില്‍ കോഴിക്കോട്, ഇടുക്കി ജില്ലകളില്‍നിന്നുള്ള നേതാക്കള്‍ ആരുമില്ല. തര്‍ക്കം കാരണം ഈ ജില്ലകളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.രണ്ടു ജില്ലാ കമ്മിറ്റികളും കേന്ദ്ര നേതൃത്വം മരവിപ്പിച്ചിരിക്കുകയാണ്.
അതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ ഈ ജില്ലകളില്‍നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. മാത്രമല്ല, പല ജില്ലകളിലും ജെഡി-എസ് വിട്ട് നേതാക്കളും പ്രവര്‍ത്തകരും ഇടതുപാര്ട്ടികളിലേക്കു ചേക്കേറുന്ന സാഹചര്യവുമുണ്ട്.ഈ ഘട്ടത്തില്‍ ജെഡി-എസില്‍ പോകുന്നതുകൊണ്ട് ഗുണമില്ലെന്ന് അഭിപ്രായപ്പെടുന്നവരും പാര്‍ട്ടിയില്‍ ഉണ്ട്.