കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ നിരവധി പേര് കസ്റ്റഡിയില്‍.
പാലക്കാട് സ്വദേശിയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേര് കസ്റ്റഡിയിലുണ്ടെന്ന് പോലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരുടെ മൊഴിയെടുത്തശേഷം കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും.
വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍, കമന്റ് ചെയ്തവര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എറണാകുളത്തടക്കം നിരവധി ആളുകളെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തുവരികയാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.