കൊച്ചി: മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിന് അഷ്റഫിനു ജാമ്യം നല്‍കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ കസ്റ്റഡിയിലുള്ള വൃക്കരോഗിയായ ഇയാള്‍ക്ക് എവിടെ ചികിത്സാ സൗകര്യം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ജസ്റ്റീസ് പി. ഗോപിനാഥ് നിര്‍ദേശിച്ചു. പാരമ്പര്യ വൈദ്യനായ ഷാബ ഷെരീഫിനെ മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് 2019 ല്‍ മലപ്പുറത്തേക്കു തട്ടിക്കൊണ്ടുവന്ന് ഒന്നേകാല്‍ വര്‍ഷം തടവിലാക്കി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയില്‍ തള്ളിയെന്നുമാണ് കേസ്.
2016 ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷൈബിന് തുടര്‍ചികിത്സ ആവശ്യമാണെന്നും കസ്റ്റഡിയില്‍ ഇതിനുള്ള സൗകര്യം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. അടുത്ത വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.