തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കായുള്ള വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ 28 വരെ നടത്തും. സ്കൂളുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുമായി സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്.
പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കും. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാം. സ്കൂൾ ഐഡി കാർഡോ, ആധാർ നന്പരോ കരുതണം.