കൊച്ചി: മസ്കുലര്‍ ഡിസ്ട്രോഫി രോഗബാധിതരായ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുനരധിവാസ കേന്ദ്രം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്കി.
കോംപ്രിഹെന്‍സീവ് ഫെസിലിറ്റി സെന്റര്‍ ഫോര്‍ ന്യൂറോ മസ്കുലര്‍ ഡിസോർഡര്‍ എന്ന പേരില്‍ ഒരു പുനരധിവാസ കേന്ദ്രം തുടങ്ങിയാല്‍ ഇത്തരം രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ പുനരധിവാസം ഏകോപിപ്പിച്ച് ഒരു കുടക്കീഴില് കൊണ്ടു പോകാന്‍ കഴിയുമെന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് സ്വീകരിച്ചു കൊണ്ടാണ് ഉത്തരവ്.